ഈ സീസൺ മുതൽ രഞ്ജി ട്രോഫിയിൽ ഡി.ആർ.എസ്

- Advertisement -

ഈ സീസൺ മുതൽ രഞ്ജി ട്രോഫിയിൽ ഭാഗികമായി ഡി.ആർ.എസ് സംവിധാനം ഉപയോഗിക്കുമെന്ന് ബി.സി.സി.ഐ. നോക്ക്ഔട്ട് മത്സരങ്ങൾ മുതലാണ് ഭാഗികമായി ഡി.ആർ.എസ് സംവിധാനം രഞ്ജി ട്രോഫിയിൽ ഉപയോഗിക്കാൻ ബി.സി.സി.ഐ തീരുമാനിച്ചത്. അതെ സമയം ഡി.ആർ.എസ് സംവിധാനത്തിലെ പ്രധാന ഘടകങ്ങളായ ഹോക് ഐ, അൾട്ര എഡ്ജ് എന്നിവ രഞ്ജി ട്രോഫിയിൽ ഉണ്ടാവില്ല.

കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫിയിലെ അമ്പയറിങ്ങിനെ ചെല്ലി ഒരുപാട് പരാതികൾ ഉണ്ടായതിനെ തുടർന്നാണ് ഭാഗികമായി ഡി.ആർ.എസ് സംവിധാനം കൊണ്ട് വരാൻ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണിലെ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യൻ താരം ചേതേശ്വർ പൂജാര രണ്ടു തവണ പുറത്തായത്ത് അമ്പയർ ഔട്ട് വിളിച്ചിരുന്നില്ല. തുടർന്ന് മത്സരത്തിൽ സെഞ്ചുറി നേടിയ പൂജാര കർണാടകക്ക് രഞ്ജി ട്രോഫിയിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തിരുന്നു. കഴിഞ്ഞ ജൂണിൽ തന്നെ രഞ്ജി ട്രോഫിയിൽ ഡി.ആർ.എസ് സംവിധാനം ഉപയോഗിക്കുന്നതിന് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേഷൻ ബി.സി.സി.ഐക്ക് അനുവാദം നൽകിയിരുന്നു.

Advertisement