ഇന്റർ മിലാൻ താരങ്ങൾക്ക് റോളെക്‌സ്‌ വാച്ചുകൾ സമ്മാനിച്ച് ഇക്കാർഡി

Jyotish

ഇന്റർ മിലാനിലെ തന്റെ സഹതാരങ്ങൾക്ക് റോളെക്‌സ്‌ വാച്ചുകൾ സമ്മാനിച്ച് ഇക്കാർഡി. ഇന്റർ ക്യാപ്റ്റനായ ഇക്കാർഡി ഇന്ററിനെ ചാമ്പ്യൻസ് ലീഗിൽ തിരികെ എത്തിച്ച താരങ്ങൾക്ക് നന്ദി സൂചനയായാണ് റോളക്സ് വാച്ചുകൾ സമ്മാനിച്ചത്. കഴിഞ്ഞ സീസണിൽ 72 പോയിന്റുമായി നാലാം സ്ഥാനത്തേതാണ് ഇന്ററിനു സാധിച്ചു.

https://www.instagram.com/p/Bqszf6pHXue/?utm_source=ig_embed

29 ഗോളുകളുമായി ലീഗിലെ മികച്ച ഗോൾ വേട്ടക്കാരനാകാനും അദ്ദേഹത്തിന് സാധിച്ചു. ചാമ്പ്യൻസ് ലീഗിൽ ഇന്നാണ് ഇന്റർ മിലാനും ടോട്ടൻഹാം ഹോട്ടസ്‌പർസും തമ്മിലുള്ള മത്സരം. നോക്ഔട്ടിൽ കടക്കാൻ ഇരു ടീമുകൾക്കും ഈ മത്സരം സുപ്രധാനമാണ്.