മറ്റൊരു ചാമ്പ്യൻസ് ലീഗ് റെക്കോർഡ് കൂടെ ഇനി റൊണാൾഡോക്ക് സ്വന്തം

- Advertisement -

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ പുതിയ റെക്കോർഡിട്ട് യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 100 ജയങ്ങൾ നേടുന്ന ആദ്യ കളിക്കാരൻ എന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തം പേരിലാക്കിയത്. വലൻസിയക്ക് എതിരായ മത്സരത്തിൽ യുവന്റസിന്റെ ജയമാണ് റൊണാൾഡോയുടെ റെക്കോർഡ് നേട്ടത്തിന് വഴി ഒരുക്കിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരിക്കെ 26 ചാമ്പ്യൻസ് ലീഗ് ജയങ്ങൾ സ്വന്തമാക്കിയ റൊണാൾഡോ പിന്നീട് റയൽ മാഡ്രിഡിനൊപ്പം 71 വിജയങ്ങളിൽ പങ്കാളിയായി. യുവന്റസിനൊപ്പം ഇതുവരെ 3 ജയങ്ങൾ നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഒരു തവണ ചാമ്പ്യൻസ് ലീഗ് നേടിയ താരം പിന്നീട് റയൽ മാഡ്രിഡിനൊപ്പം 4 കിരീടങ്ങളും നേടിയിട്ടുണ്ട്.

Advertisement