നെയ്മറിനെ തിരിച്ചെത്തിക്കുന്നത് ബാഴ്സക്ക് ഗുണം ചെയ്യില്ല- ലൂയി വാൻഗാൽ

- Advertisement -

പി എസ് ജി യിൽ നിന്ന് നെയ്മറിനെ ബാഴ്സ ഇപ്പോൾ തിരിച്ചെത്തിക്കുകയാണെങ്കിൽ അത് ബാഴ്സക്ക് ഗുണം ചെയ്യില്ലെന്ന് മുൻ ബാഴ്സ പരിശീലകൻ ലൂയി വാൻഗാൽ. ബാഴ്സയിലേക്ക് നെയ്മർ തിരിച്ചെത്തിയേക്കും എന്ന വാർത്തകൾക്ക് ഇടയിലാണ് ലൂയി വാൻഗാലിന്റെ പ്രസ്താവന.

നെയ്മർ ഒരു ടീം പ്ലെയർ ആയി മാറാത്ത കാലത്തോളം ഇത്തരം ഒരു ശ്രമം ബാഴ്സ നടത്തേണ്ടതില്ല എന്നാണ് ലൂയി വാൻഗാലിന്റെ പക്ഷം. നെയ്മർ പലപ്പോഴും സ്വന്തം കാര്യത്തിന് വേണ്ടി കളിക്കുന്ന ആളാണെന്നും ഇത്തരം ഒരു താരം ബാഴ്സക്ക് ചേർന്നതല്ലെന്നും ആദ്ദേഹം കൂട്ടി ചേർത്തു. 2016 ൽ പി യെസ് ജി യിലേക്ക് മാറും മുൻപേ ബാഴ്സ താരമായിരുന്ന നെയ്മർ 186 കളികളിൽ നിന്ന് 105 ഗോളുകൾ കാത്തലൻസിനായി നേടിയിട്ടുണ്ട്. നെയ്മറിനെ തിരികെ എത്തിക്കാൻ ചുരുങ്ങിയത് 200 മില്യൺ യൂറോയെങ്കിലും ബാഴ്സ നൽകേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.

Advertisement