ഇബ്രഹിമോവിച് മിലാനിൽ തന്നെ തുടരും

സ്വീഡിഷ് ഇതിഹാസം സ്ലാട്ടാൻ ഇബ്രഹിമോവിച് എ സി മിലാൻ തുടരും. പരിക്ക് കാരണം തിരികെ കളത്തിൽ എത്താൻ താമസിക്കും എങ്കിലും ഇബ്രയുടെ കരാർ പുതുക്കാൻ എ സി മിലാൻ തീരുമാനിച്ചു. ഇബ്രാഹിമോവിച് എ സി മിലാനിൽ തുടരാനായി തന്റെ വേതനവും കുറക്കും. ഇബ്രയുടെ ഫുട്ബോൾ കരിയറിലെ അവസാന സീസണാകും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇബ്ര തന്നെ വിരമിക്കൽ സൂചനകൾ അടുത്തിടെ നൽകിയിരുന്നു.

മുട്ടിനേറ്റ പരിക്ക് മാറാൻ ശസ്ത്രക്രിയക്ക് വിധേയനായ ഇബ്രാഹിമോവിച് എട്ട് മാസത്തോളം കളത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരും ഇപ്പോൾ. ഈ കഴിഞ്ഞ സീസണിൽ മിലാനൊപ്പം സീരി എ കിരീടം നേടാൻ സ്ലാട്ടന് ആയിരുന്നു. പക്ഷെ പരിക്ക് കാരണം ആകെ 11 ലീഗ് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം സ്റ്റാർട്ട് ചെയ്തത്. സീസണിൽ 8 ഗോളുകൾ നേടിയിരുന്നു‌.

Comments are closed.