ധനചന്ദ്ര കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒഡീഷയിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ലെഫ്റ്റ് ബാക്കായ ധനചന്ദ്രെ മീതെ അടുത്ത സീസണിൽ ഉണ്ടാകില്ല. താരത്തെ ലോണിൽ അയക്കുകയാണെന്ന് ക്ലബ് അറിയിച്ചു. ഐ എസ് എൽ ക്ലബ് തന്നെ ആയ ഒഡീഷ എഫ് സിയിലേക്ക് ആണ് ധനചന്ദ്രെ ലോണിൽ പോകുന്നത്. ഈ സീസൺ മുഴുവൻ താരം ഒഡീഷയിൽ തന്നെ ആയിരിക്കും കളിക്കുക.

രണ്ട് സീസൺ മുമ്പ് ട്രാവുവിൽ നിന്ന് ആയിരുന്നു ധനചന്ദ്ര മീതെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്‌. 28കാരനായ ധനചന്ദ്ര കഴിഞ്ഞ രണ്ട് സീസണിൽ ആയി ആകെ 9 മത്സരങ്ങളിൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയിരുന്നുള്ളൂ. മുമ്പ് നെരോക എഫ് സിയിലും അതിനു മുമ്പ് ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സിലും താരം കളിച്ചിട്ടുണ്ട്. പൂനെ എഫ് സിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ധനചന്ദ്ര.