ഇബ്രാഹിമോവിച് ഇല്ലെങ്കിലും ജയം തുടർന്ന് മിലാൻ

20201207 083303
- Advertisement -

എ സി മിലാന്റെ ഇറ്റലിയിലെ ജൈത്രയാത്ര തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ സാമ്പ്ഡോറിയയെ ആണ് എ സി മിലാൻ തോൽപ്പിച്ചത്. ഇബ്രാഹിമോവിച് പരിക്ക് കാരണം ഇല്ലാ എങ്കിലും അതിന്റെ കുറവ് ഒന്നും പിയോളൊയുടെ ടീം കാണിച്ചില്ല. എവേ മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനം ഒരു പെനാൾട്ടിയിലൂടെ കെസ്സി ആണ് മിലാന് ലീഡ് നൽകിയത്‌.

രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ റെബികിന്റെ പാസിൽ നിന്ന് കാസ്റ്റിയേഹോ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. 82ആം മിനുട്ടിൽ എക്ദാലിലൂടെ ഒരു ഗോൾ മടക്കാൻ സാമ്പ്ഡോറിയക്ക് ആയെങ്കിലും അത് കൊണ്ട് ഗുണം ഉണ്ടായില്ല. ഈ വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ലീഗിൽ ഒന്നാമത് തന്നെ നിൽക്കുകയാണ്. രണ്ടാമതുള്ള ഇന്റർ മിലാനേക്കാൾ 5 പോയിന്റിന്റെ ലീഡ് എ സി മിലാന് ഉണ്ട്.

Advertisement