“സഹലിന് പരിക്കാണ്, ഉടൻ മടങ്ങി എത്തും”

20201120 210652
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒന്നായ സഹൽ അബ്ദുൽ സമദ് ഇന്നലെ ഗോവയ്ക്ക് എതിരായ മത്സരത്തിൽ മാച്ച് സ്ക്വാഡിൽ പോലും സഹൽ ഉണ്ടായിരുന്നില്ല. എന്നാൽ സഹലിന്റെ അഭാവം പരിക്ക് കൊണ്ടാണെന്നും വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാ എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന പറഞ്ഞു. എ ടി കെ മോഹൻ ബഗാന് എതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ സഹൽ കളിച്ചിരുന്നു എങ്കിലും പ്രകടനം മോശമായിരുന്നു. അതിനു ശേഷം സഹലിന് അവസരം ലഭിച്ചുമില്ല.

സഹൽ പരിക്ക് കാരണമാണ് ടീമിനൊപ്പം ഇല്ലാത്തത് എന്നും ഉടൻ തന്നെ സഹൽ തിരികെയെത്തും എന്നും കിബു വികൂന പറഞ്ഞു. സഹൽ മികച്ച കളിക്കാരനാണ്. ടീമിന് പ്രധാനപ്പെട്ട താരവുമാണ്. അതുകൊണ്ട് തന്നെ സഹലിന്റെ അഭാവം ടീമിൽ ഉണ്ട് എന്നും കിബു വികൂന പറഞ്ഞു. ലീഗിൽ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു വിജയം പോലും ഇല്ലാതെ നിൽക്കുക ആണ് കേരള ബ്ലാസ്റ്റേഴ്സ്

Advertisement