ഇബ്രാഹിമോവിച് യുവന്റസിന് എതിരെയും കളിക്കില്ല

20201109 131409
Credit: Twitter
- Advertisement -

ഇബ്രാഹിമോവിച് പരിക്ക് മാറി എങ്കിലും കളത്തിൽ തിരികെ എത്താൻ വൈകും. ഇബ്രഹിമോവിചിനെ പെട്ടെന്ന് കളത്തിൽ എത്തിച്ച് കൂടുതൽ പരിക്ക് വരുത്തണ്ട എന്ന ചിന്തയാണ് താരത്തിന്റെ തിരിച്ചുവരവ് വൈകാൻ കാരണം. ഹാംസ്ട്രിങ് ഇഞ്ച്വറിയേറ്റ ഇബ്ര ഒരു മാസത്തോളമായി പുറത്തിരിക്കുന്നു. അടുത്ത രണ്ട് മത്സരങ്ങൾ കൂടെ ഇബ്ര പുറത്ത് തന്നെ ഇരിക്കും എന്നാണ് മിലാന് പറയുന്നത്.

അടുത്ത് ലീഗ് മത്സരത്തിൽ ബെനവന്റോയെ ആണ് മിലാൻ നേരിടുന്നത്. അതിനു പിന്നാലെ വൻ മത്സരത്തിൽ യുവന്റസിനെയും മിലാൻ. നേരിടേണ്ടതുണ്ട്. ഈ രണ്ട് മത്സരങ്ങളിലും ഇബ്ര ടീമിൽ ഉണ്ടാകില്ല. ഇതുവരെ ലീഗിൽ പരാജയമറിയാതെ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് എ സി മിലാൻ ഇപ്പോൾ. ലീഗിൽ ആറ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ അടിച്ച് നിൽക്കുമ്പോൾ ആയിരുന്നു ഇബ്രയ്ക്ക് പരിക്കേറ്റത്.

Advertisement