താരങ്ങളോട് ഇതിൽ കൂടുതൽ ആവശ്യപ്പെടാൻ കഴിയില്ലെന്ന് ചെൽസി പരിശീലകൻ

Photo:Getty Images
- Advertisement -

താരങ്ങളോട് ഇതിലും മികച്ച പ്രകടനം നടത്താൻ ആവശ്യപ്പെടാൻ കഴിയില്ലെന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ്. ആസ്റ്റൺവില്ലക്കെതിരെ 1-1ന് സമനിലയിൽ കുടുങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു ചെൽസി പരിശീലകൻ. നേരത്തെ ആഴ്‌സണലിനോടേറ്റ തോൽവിക്ക് പിന്നാലെ ലമ്പാർഡ് ചെൽസി താരങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

എന്നാൽ ആസ്റ്റൺവില്ലക്കെതിരെ ചെൽസി മികച്ച പ്രകടനമാണ് നടത്തിയതെന്നും ആദ്യ പകുതിയിൽ ആസ്റ്റൺവില്ലക്ക് മുൻപിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ചെൽസിക്ക് കഴിഞ്ഞെന്നും ലമ്പാർഡ് പറഞ്ഞു. എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് നടത്തിയതെന്നും ലമ്പാർഡ് പറഞ്ഞു. രണ്ടാം പകുതിയിൽ മികച്ച ടീമായ ആസ്റ്റൺവില്ലക്കെതിരെ നല്ല പ്രകടനമാണ് ചെൽസി നടത്തിയതെന്നും മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ ഗോൾ നേടാൻ ചെൽസിക്ക് ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നെന്നും ലമ്പാർഡ് പറഞ്ഞു.

Advertisement