ഇറ്റലിയിൽ ചരിത്രമെഴുതി സ്ലാത്തൻ ഇബ്രാഹിമോവിച്. പത്ത് വർഷത്തിന് ശേഷം നാപോളിയിൽ മിലാൻ ഒരു ജയം നേടിയതിന് പിന്നാലെ ഇറ്റലിയിലെ ഗോൾ സ്കോറിംഗ് ചാർട്ടിൽ മറ്റൊരു ചരിത്രവും ഇബ്രാഹിമോവിച് എഴുതി. ഇറ്റലിയിൽ ആദ്യ ആറ് മത്സരങ്ങളിൽ ഗോളടിക്കുന്ന നാലാമത്തെ താരമായി ഇബ്രാഹിമോവിച്.
ഫിയോരെന്റീനക്ക് വേണ്ടി ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, ക്രിസ്റ്റ്യൻ വിയേരി, ക്രിസ്റ്റോഫ് പിയാറ്റെക്ക് എന്നിവർക്ക് പിന്നാലെയാണ് ഇബ്രാഹിമോവിചും ഈ നേട്ടം കുറിച്ചത്. ആദ്യ 8 സീരി എ മത്സരങ്ങളിൽ 10 ഗോളുകൾ അടിക്കുന്ന ഏറ്റവും പ്രായമേറിയ താരം കൂടിയായി സ്ലാത്തൻ ഇബ്രാഹിമോവിച്. നേപ്പിൾസിൽ ഇരട്ട ഗോളുകളാണ് സ്ലാത്തൻ ഇബ്രാഹിമോവിച് അടിച്ച് കൂട്ടിയത്. ഇറ്റലിയിൽ ചരിത്രമെഴുതുന്ന ഇബ്രാഹിമോവിച് എന്നാൽ യൂറോപ്പയിൽ മിലാന് വേണ്ടി തിളങ്ങാൻ സാധിച്ചിട്ടില്ല. മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു അസിസ്റ്റ് മാത്രമാണ് ഇബ്രാഹിമോവിചിന്റെ സമ്പാദ്യം.