വിരാട് കോഹ്‌ലിയുടെ തീരുമാനത്തിന് പിന്തുണയുമായി രവി ശാസ്ത്രി

- Advertisement -

ഓസ്‌ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ നിന്ന് വിട്ട് നിൽക്കാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തീരുമാനത്തിന് പിന്തുണയുമായി ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്‍ക ശർമ്മ തന്റെ കുഞ്ഞിന് ജന്മം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഓസ്‌ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ നിന്ന് വിട്ടുനിൽക്കാൻ വിരാട് കോഹ്‌ലി തീരുമാനിച്ചത്.

ഈ തീരുമാനത്തിന് പിന്തുണയുമായാണ് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി രംഗത്തെത്തിയത്. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന സൗഭാഗ്യമാണ് തന്റെ ആദ്യ കുഞ്ഞ് ജനിക്കുമ്പോൾ ഭാര്യയുടെ അടുത്തുണ്ടാവുകയെന്നതെന്നും അതുകൊണ്ട് വിരാട് കോഹ്‌ലിയുടെ ഈ തീരുമാനത്തെ താൻ പൂർണ്ണമായും അംഗീകരിക്കുന്നുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.

സാധാരണയായി വിരാട് കോഹ്‌ലി അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാറുള്ളെന്നും കോവിഡ് മൂലമുള്ള ക്വറന്റൈൻ ഇല്ലായിരുന്നെങ്കിൽ വിരാട് കോഹ്‌ലിക്ക് അവസാന ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയുമായിരുന്നെന്നും ശാസ്ത്രി പറഞ്ഞു. ഓസ്ട്രേലിയയിലെ ക്വറന്റൈൻ എളുപ്പമല്ലെന്നും വീണ്ടും 14 ദിവസം ക്വറന്റൈനിൽ ഇരികുകയെന്നത് എളുപ്പമല്ലെന്നും രവി ശാസ്ത്രി പറഞ്ഞു.

Advertisement