അർജന്റീനയിൽ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് യുവന്റസ് സൂപ്പർ സ്റ്റാർ ഗോൺസാലോ ഹിഗ്വെയിൻ. അർജന്റീനിയൻ ക്ലബ്ബായ റിവർ പ്ലേറ്റിൽ കളി അവസാനിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഹിഗ്വെയിൻ കൂട്ടിച്ചേർത്തു. കൊറോണ വൈറസ് ബാധയെ തുടർന്ന് ആദ്യ ഫേസിൽ അർജന്റീനയിൽ ആയിരുന്നു താരം. കൊറോണക്കാലത്ത് റിവർപ്ലേറ്റ് യൂത്ത് ടീമിനായി വെബ് സെമിനാറും ഹിഗ്വെയിൻ നടത്തിയിരുന്നു.
ഇപ്പോൾ ടൂറിനിൽ യുവന്റസ് ടീമിനോടൊപ്പമാണ് താരം. യുവന്റസുമായി ഒരു വർഷത്തെ കരാർ ബാക്കിയുണ്ട് ഹിഗ്വെയിന്. മാഴ്സല്ലോ ഗല്ലാർഡോയുടെ റിവർപ്ലേറ്റിന് വേണ്ടി കളിയവസാനിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന കാര്യം ഹിഗ്വെയിൻ വെളിപ്പെടുത്തിക്കഴിഞ്ഞു. ബ്യൂനസ് അയേഴ്സിലെ പ്രശസ്തമായ റിവർപ്ലേറ്റിലാണ് ഹിഗ്വെയിനും കളി ആരംഭിച്ചത്. 41 കളികളിൽ 15 ഗോളുകൾ അടിച്ച ഹിഗ്വെയിൻ പിന്നീട് 2007 ൽ റയൽ മാഡ്രിഡിലേക്ക് പറക്കുകയയായിരുന്നു.













