ഇന്ത്യൻ യുവതാരം രോഹിത് ദാനു ഹൈദരാബാദിലേക്ക്

- Advertisement -

ഇന്ത്യൻ ആരോസിന്റെ യുവ താരം രോഹിത് ദാനുവിനെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കും. 17കാരനായ ദാനുവിനെ മൂന്ന് വർഷത്തെ കരാറിൽ ആകും ഹൈദരാബാദ് സ്വന്തമാക്കുക. ഔദ്യോഗികമായ പ്രഖ്യാപനം ഉടൻ വന്നേക്കും. ഇന്ത്യയുടെ അണ്ടർ 19 ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് രോഹിത്. മുമ്പ് അണ്ടർ 17, അണ്ടർ 16 ടീമുകൾക്കായും കളിച്ചിട്ടുണ്ട്.

2018മുതൽ ഇന്ത്യൻ ആരോസ് ടീമിൽ രോഹിത് ഉണ്ട്. മികച്ച ഫിനിഷർ ആയ രോഹിതിന് വലിയ ഭാവി തന്നെ പ്രവചിക്കപ്പെടുന്നു. ഉത്തരാഖണ്ഡ് സ്വദേശിയാണ്. ദാനുവിനെ കൂടാതെ രണ്ട് ഇന്ത്യൻ ആരോസ് താരങ്ങളെ കൂടെ ഹൈദരാബാദ് എഫ് സി ലക്ഷ്യമിടുന്നുണ്ട്.

Advertisement