മിലാന്റെ വിജയ ഗോൾ പരിശീലകനായ ഗട്ടൂസോയ്ക്ക് സമർപ്പിച്ച് അർജന്റീനയുടെ സൂപ്പർ താരം ഗോൺസാലോ ഹിഗ്വെയിൻ. രണ്ടു മാസത്തെ ഗോൾ വരൾച്ചയ്ക്ക് ശേഷമാണ് ഹിഗ്വെയിൻ ഇന്ന് ഗോളടിച്ചത്. ഒക്ടോബർ 28, നായിരുന്നു അവസാനമായി ഹിഗ്വെയിൻ സ്കോർ ചെയ്തിരുന്നത്. ഇറ്റലിയിൽ നിന്നും രൂക്ഷ വിമർശമാണ് താരത്തിന് ഏറ്റു വാങ്ങേണ്ടി വന്നത്. ആ സമയത്തെല്ലാം ഹിഗ്വെയിൻ പിന്തുണ നൽകിയത് പരിശീലകൻ ഗട്ടൂസോയായിരുന്നു.
മിലാന് വേണ്ടി വിജയ ഗോൾ നേടുന്നതിനൊപ്പം പരിശീലകൻ ഗട്ടൂസോയുടെ പരിശീലക സ്ഥാനം കൂടിയാണ് ഹിഗ്വെയിൻ സംരക്ഷിച്ചത്. ഇന്നത്തെ ജയത്തോടെ മിലാൻ അഞ്ചാം സ്ഥാനത്തെത്തിയത് ഗട്ടൂസോ വിമർശകർക്ക് തിരിച്ചടിയാണ്. യൂറോപ്പയിൽ നിന്നും പുറത്തായതിന് ശേഷം 1987 കഴിഞ്ഞ് തുടർച്ചയായ നാല് മത്സരങ്ങളിൽ ഗോളടിക്കാതെ ചീത്തപ്പേര് മിലാൻ വാങ്ങിയിരുന്നു.