അരങ്ങേറ്റ വര്‍ഷത്തില്‍ 48 വിക്കറ്റ്, മൂന്നാം സ്ഥാനക്കാരനായയി ജസ്പ്രീത് ബുംറ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അരങ്ങേറ്റ വര്‍ഷത്തില്‍ ഏറ്റവും അധികം ടെസ്റ്റ് വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി ജസ്പ്രീത് ബുംറ. ഈ വര്‍ഷം ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ജസ്പ്രീത് ബുംറ 48 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഓസ്ട്രേലിയയുടെ ടെറി ആള്‍ഡര്‍മാന്‍ ഒന്നാം സ്ഥാനത്ത് 54 വിക്കറ്റുമായി നിലകൊള്ളുന്നു. 1981ല്‍ ആണ് ഈ നേട്ടം ആള്‍ഡര്‍മാന്‍ സ്വന്തമാക്കിയത്.

1988ല്‍ 49 വിക്കറ്റ് നേടിയ കര്‍ട്‍ലി ആംബ്രോസ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരന്‍.