ആരോൺ ഹിക്കിയെ ബ്രെന്റ്ഫോർഡ് സ്വന്തമാക്കി

ലെഫ്റ്റ് ബാക്കായ ആരോൺ ഹിക്കിയെ ബ്രെന്റ്ഫോർഡ് സ്വന്തമാക്കുന്നു. ഇറ്റാലിയൻ ക്ലബായ ബൊലോഗ്നയിൽ നിന്നാണ് താരം ബ്രെന്റ്ഫോർഡിലേക്ക് എത്തുന്നത്‌. 20-കാരനായ സ്കോട്ടിഷ് ഡിഫൻഡർ ഇറ്റലിയിൽ ഗംഭീര പ്രകടനം തന്നെ നടത്തി. 36 സീരി എ മത്സരങ്ങൾ കളിച്ച ഹിക്കി അഞ്ച് ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തു

ആഴ്സണൽ സ്വന്തമാക്കാൻ ശ്രമിക്കവെ ആണ് ബ്രെന്റ്ഫോർഡ് താരത്തെ റാഞ്ചുന്നത്. ഏകദേശം 20 മില്യൺ യൂറോയുടെ ആകും ട്രാൻസ്ഫർ തുക. 2020 സെപ്റ്റംബറിൽ ഏകദേശം 1.7 മില്യൺ യൂറോക്ക് ആയിരുന്നു ബൊലോഗ്ന ഹാർട്ട്സ് ഓഫ് മിഡ്ലോത്തിയനിൽ നിന്നും ഹിക്കിയെ സ്വന്തമാക്കിയത്‌.