സാംബോളിക്ക് പകരക്കാരനെ മാഴ്സെ കണ്ടെത്തി

20220702 235314

ജോർജ്ജ് സാംബോളിയുടെ പകരക്കാരനെ പെട്ടെന്ന് തന്നെ മാഴ്സെ കണ്ടെത്തി. ഇന്നലെ ക്ലബ് വിട്ട സംബോളിക്ക് പകരം ക്രൊയേഷ്യൻ പരിശീലകനായ ഇഗോർ ട്യൂഡറാണ് എത്തുന്നത്‌. രണ്ട് വർഷത്തെ കരാർ താരം ഒപ്പുവെച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ മാഴ്സെയുടെ ഒമ്പതാമത്തെ പരിശീലകനാണ് ട്യൂഡോർ.

മുൻ യുവന്റസ് ഡിഫൻഡർ അടുത്തിടെ ഹെല്ലാസ് വെറോണയിലെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. സീരി എയിൽ ഒമ്പതാം സ്ഥാനത്ത് ഹെല്ലാസ് വെറോണയെ എത്തിക്കാൻ അദ്ദേഹത്തിനായിരുന്നു‌. മുമ്പ് യുവന്റസിൽ സഹപരിശീലകനായും ട്യുഡോർ പ്രവർത്തിച്ചിട്ടുണ്ട്.