ഗൗലാം തിരിച്ചെത്തുന്നു, രണ്ടാഴ്ചക്ക് അകം ടീമിൽ എത്തും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാപോളിയുടെ ഫുൾബാക്ക് ഗൗലാമിന് നീണ്ട കാലത്തെ പരിക്കിൽ നിന്ന് തിരിച്ചെത്തുന്നു. കഴിഞ്ഞ നവംബറിൽ ആയിരുന്നു ഗൗലാമിന് ആദ്യം പരിക്കേറ്റത്. പരിക്ക് ഭേദമായി വരുന്നതിനിടെ ഫെബ്രുവരിയിൽ വീണ്ടും അതേ മുട്ടിന് പരിക്കേറ്റത് താരത്തിന് ആദ്യ തിരിച്ചടിയായി. പിന്നീട് ജൂലൈയിൽ വീണ്ടും അതേ മുട്ടിന് തന്നെ താരത്തിന് പരിക്കേറ്റു. പ്രീസീസൺ പരിശീലനത്തിനിടെയാണ് നീ കാപ്പിനായിരുന്നു അകസാനം പരിക്കേറ്റത്.

കഴിഞ്ഞ സീസണിൽ മികച്ച രീതിയിൽ തുടങ്ങിയ താരത്തിന് പക്ഷെ പരിക്ക് വില്ലനാവുകയായിരുന്നു. കഴിഞ്ഞ സീസണിലെ ഭൂരിഭാഗവും ഗൗലാമിന് ഈ പരിക്ക് കാരണം നഷ്ടപ്പെടുകയായിരുന്നു. അൾജീരിയൻ താരമായ ഗൗലാമിന്റെ പരിക്കായിരുന്നു നാപോളിയുടെ കഴിഞ്ഞ സീസണിലെ സീരി എ കിരീട പ്രതീക്ഷ വരെ തകർത്തത്.

ഗൗലാമിന്റെ പരിക്ക് ഭേദമായെന്നും. താരം സെപ്റ്റംബർ അവസാന ആഴ്ചക്കകം സീനിയർ ടീമിനൊപ്പം കളിക്കുമെന്നും നാപോളി മെഡിക്കൽ ടീം അറിയിച്ചു.