കൊൽക്കത്ത ഫുട്ബോൾ ലീഗ്; ഈസ്റ്റ് ബംഗാളിന്റെ കിരീട പ്രതീക്ഷ തകർത്ത് പീർലസ്

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ കിരീട പ്രതീക്ഷയ്ക്ക് വൻ തിരിച്ചടി. ഇന്ന് പീർലസിന്റെ കയ്യിൽ നിന്ന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതാണ് ഈസ്റ്റ് ബംഗാളിന് വിനയായത്. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പീർലസ് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. ക്രോമയും നരാരി സ്രേഷ്ടയും നേടിയ ഗോളുകളാണ് പീർലസിന് ജയം നേടിക്കൊടുത്തത്.

ഇന്നത്തെ ഈസ്റ്റ് ബംഗാളിന്റെ തോൽവി ബഗാന് വ്യക്തമായ ലീഡ് നൽകി. ബഗാന് 9 മത്സരങ്ങളിൽ നിന്ന് 23 പോയന്റ് ആണ് ഇപ്പോ ഉള്ളത്. 9 മത്സരങ്ങളിൽ നിന്ന് ഈസ്റ്റ് ബംഗാളിന് 20 പോയന്റും. ഇത്ര ദിവസവും ഗോൾ ഡിഫറൻസിലായിരുന്നു ബഗാൻ ലീഗിൽ ഒന്നാമത് നിന്നത്. ഇനി ലീഗിൽ വെറും 3 മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ. ഇന്ന് ജയിച്ച പീർലസ് മൂന്നാം സ്ഥാനത്താണ് ഉള്ളത്.