ഗോഡിൻ ഈ സീസൺ തന്നെ ഇന്റർ മിലാൻ വിട്ടേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ അത്ലറ്റിക്കോ മാഡ്രിഡ് ക്യാപ്റ്റനും ഇതിഹാസവുമായ സെന്റർ ബാക്ക് ഡിയേഗോ ഗോഡിന്റെ ഇറ്റലിയിലെ കരിയർ പെട്ടെന്ന് തന്നെ അവസാനിച്ചേക്കും. ഗോഡിനെ ഇന്റർ മിലാൻ ഈ സീസൺ അവസാനത്തോടെ ഉപേക്ഷിക്കും എന്നാണ് അഭ്യൂഹങ്ങൾ വരുന്നത്. വലിയ പ്രതീക്ഷയോടെയാണ് ഗോഡിൻ ഇറ്റലിയിൽ എത്തിയത് എങ്കിലും ഇതുവരെ അദ്ദേഹത്തിന് ആ പ്രതീക്ഷ കാക്കാൻ ആയിട്ടില്ല.

പരിക്കും ഫോമില്ലായ്മയും ഒക്കെ ഗോഡിനെ വലച്ചു. അന്റോണിയോ കോണ്ടെ ഇന്റർ മിലാൻ ഡിഫൻസിനെ നയിക്കാൻ വേണ്ടി ആയിരുന്നു ഗോഡിനെ ടീമിൽ എത്തിച്ചത്. എന്നാൽ ഗോഡിനും കോണ്ടെയുമായുള്ള ബന്ധവും വഷളാകുന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌.

ഇറ്റലിയിൽ ഏറ്റവും കൂടുതൽ ശംബളം വാങ്ങുന്ന താരങ്ങളിൽ ഒരാളായാണ് ഗോഡിൻ ഇന്ററിൽ എത്തിയത്. 33കാരനായ ഗോഡിൻ 2010 മുതൽ അത്ലറ്റിക്കോ മാഡ്രിഡിൽ ആയിരുന്നു കളിച്ചത്. 300ൽ അധികം മത്സരങ്ങൾ അത്ലറ്റിക്കോ ജേഴ്സിയിൽ കളിച്ച താരമാണ് ഗോഡിൻ. അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ഒരു ലാലിഗ കിരീടം, രണ്ട് യൂറോപ്പ ലീഗ് കിരീടം ഒരു കോപ ഡെൽ റേ എന്നിവയും ഗോഡിൻ നേടിയിട്ടുണ്ട്.