റൊണാൾഡോയുടെ അമ്മ ആശുപത്രി വിട്ടു

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാതാവ് ആയ മരിയ ഡൊലോരസ് ആശുപത്രി വിട്ടു. ആരോഗ്യ നില മെച്ചപ്പെട്ടതോടെയാണ് ആശുപത്രി വിട്ടത്. ഈ മാസം തുടക്കത്തിൽ പക്ഷാഘാതം നേരിട്ടതോടെ റൊണാൾഡോയുടെ അമ്മയുടെ ആരോഗ്യ നിലയിൽ ആശങ്ക ഉയർന്നിരുന്നു. മദീരയിലെ ആശുപത്രിയിൽ ആയിരുന്നു ചികിത്സ.

അമ്മയുടെ ആരോഗ്യ നില വഷളായതോടെ അവസാന ആഴ്ചകളായി റൊണാൾഡോയും പോർച്ചുഗലിൽ തന്നെ ഉണ്ടായിരുന്നു.

Previous articleഗോഡിൻ ഈ സീസൺ തന്നെ ഇന്റർ മിലാൻ വിട്ടേക്കും
Next articleകൊറോണ പ്രതിസന്ധിയിൽ സഹായഹസ്തവുമായി ലെവൻഡോസ്കി കുടുംബം