മുൻ ആഴ്സണൽ സി.ഇ.ഒ ഇനി മിലാന്റെ തലപ്പത്ത്

- Advertisement -

മുൻ ആഴ്സണൽ സി.ഈ.ഒ ഇവാൻ ഗസിദിസ് ഇനി ഇറ്റാലിയൻ ക്ലബ്ബ് ഇന്റർ മിലാന്റെ സി.ഈ.ഒ. ഇന്ന് നടന്ന മിലാൻ ബോർഡ് യോഗമാണ് ഗസിദിസ് ചുമതല ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്. ഇനി മിലാന്റെ സാമ്പത്തിക കാര്യങ്ങളുടെ അടക്കം ചുമതല ഇദ്ദേഹത്തിനാകും.

ആഴ്സണലിൽ പത്ത് വർഷത്തോളം ചുമതലകൾ വഹിച്ച ഗസിദിസ് സെപ്റ്റംബറിലാണ് ആഴ്സണലിന്റെ ചുമതലകളിൽ നിന്ന് ഒഴിഞ്ഞത്. ഒന്നര വർഷത്തെ കരാറിലാണ് നിയമനം. ഗസിദിസ് എത്തിയെങ്കിലും മിലാനിൽ ഫുട്‌ബോൾ സംബന്ധമായ കാര്യങ്ങൾ എല്ലാം ലിയാനാർഡോ- മാൽദീനി സഖ്യമാകും കൈകാര്യം ചെയ്യുക.

Advertisement