തുടർച്ചയായ രണ്ടാം വിജയം, ഐലീഗിൽ റിയൽ കശ്മീർ നാലാമത്

- Advertisement -

ഐലീഗിൽ തുടർച്ചയായി രണ്ടാം മത്സരവും വിജയിച്ച നവാഗതരായ റിയൽ കശ്മീർ കുതിക്കുന്നു. ഇന്ന് നടന്ന മത്സരത്തിൽ മുൻ ചാംപ്യന്മാരായ ഐസ്വാൾ എഫ്സിയെ ആണ് റിയൽ കശ്മീർ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ ആരോസിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിൽ സ്വന്തം തട്ടകത്തിൽ ഇറങ്ങിയ റിയൽ കശ്മീർ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുൻ ചാംപ്യന്മാരെ കീഴ്പെടുത്തിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്തിയ ബസി അർമൻഡ് ആണ് റിയൽ കശ്മീരിന് തുണയായത്.

വിജയത്തോടെ ഐലീഗ് ടേബിളിൽ നാലാം സ്ഥാനത്തെക്ക് എത്താൻ കശ്‌മീർ ടീമിനായി. 6 മത്സരത്തിൽ നിന്നും 10 പോയിന്റോടെ ഗോകുലത്തെ പിന്തള്ളിയാണ് കശ്മീർ നാലാം സ്ഥാനത്തേക്ക് ഉയർന്നത്.

Advertisement