“റിബറിയെ മിലാനിൽ എത്തിക്കാൻ ഗട്ടുസോ ശ്രമിച്ചിരുന്നു”

ബയേൺ മ്യൂണിക്കിന്റെ ഇതിഹാസ താരം ഫ്രാങ്ക് റിബറിയെ എസി മിലാനിൽ എത്തിക്കാൻ ഗട്ടുസോ ശ്രമിച്ചിരുന്നതായി മുൻ താരം മാസിമോ ബ്രംബാട്ടി. മുൻ മിലാൻ പരിശീലകനായ ഗട്ടുസോ ക്ലബ്ബ് മാനേജ്മെന്റിനോട് റിബറിയെ ടീമിലെത്തിക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ മിലാൻ അത് നിഷേധിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഏജന്റായ റിബറി 12 വർഷത്തെ ബയേൺ കരിയറിന് ശേഷം ഇറ്റാലിയൻ ക്ലബ്ബായ ഫിയോരന്റീനയിലേക്കാണ് എത്തിയത്. ഫിയോരെന്റീനക്ക് വേണ്ടി 7 മത്സരങ്ങൾ കളിച്ച താരം 2 ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 36 ആം വയസിലും മികച്ച പ്രകടനമാണ് റിബറി ഇറ്റലിയിൽ പുറത്തെടുക്കുന്നത്. 423 മത്സരങ്ങളില്‍ ബയേണിന് വേണ്ടി ബൂട്ടണിഞ്ഞ റിബറി ക്ലബ്ബിന് വേണ്ടി 22 കിരീടങ്ങളും നേടിയിട്ടുണ്ട്. ഗട്ടുസോക്ക് പിന്നാലെ മിലാനിലെത്തിയ ജിയോമ്പോളോയേയും ക്ലബ്ബ് പുറത്താക്കിയിരുന്നു. മുൻ ഇന്റർ പരിശീലകനായ പിയോളിയാണിപ്പോൾ മിലാൻ പരിശീലകൻ.

Previous articleസൗമ്യ സര്‍ക്കാരിനെ ടീമിലെടുക്കുവാന്‍ സെലക്ടര്‍മാര്‍ക്ക് താല്പര്യമില്ലായിരുന്നു
Next articleബംഗ്ലാദേശിൽ നടക്കുന്ന ഷെയ്ക് കമാൽ കപ്പിൽ ഗോകുലം കളിക്കും