ബംഗ്ലാദേശിൽ നടക്കുന്ന ഷെയ്ക് കമാൽ കപ്പിൽ ഗോകുലം കളിക്കും

ഐ ലീഗ് തുടങ്ങാൻ ഇനിയും ഒരു മാസ ഉള്ളതിനാൽ ഒരു വലിയ ടൂർണമെന്റിൽ പങ്കെടുക്കാൻ ഗോകുലം കേരള എഫ് സി യാത്ര തിരിച്ചിരിക്കുകയാണ്. ബംഗ്ലാദേശിൽ വെച്ച് നടക്കുന്ന പ്രമുഖ ടൂർണമെന്റായ ഷെയ്ക് കമാൽ ഇന്റർനാഷണൽ ക്ലബ് കപ്പിൽ പങ്കെടുക്കാൻ ആണ് ഗോകുലം തീരുമാനിച്ചിരിക്കുന്നത്. നാളെ ആരാഭിക്കുന്ന ടൂർണമെന്റിൽ പ്രമുഖ ക്ലബുകൾക്ക് ഒപ്പമായിരിക്കും ഗോകുലം മാറ്റുരയ്ക്കുക.

ബംഗ്ലാദേശ് ക്ലബായ ധാക്ക അബാനി പിന്മാറിയതാണ് ഗോകുലത്തിന് ടൂർണമെന്റിൽ അവസരം ലഭിക്കാനുള്ള കാരണം. ഇന്ത്യൻ ക്ലബുകൾ ഇതുവരെ നേടാത്ത കിരീടമാണ് ഇത്. അതുകൊണ്ട് തന്നെ ആ കിരീടം നേടി ചരിത്രം കുറിക്കുക ആകും ഗോകുലത്തിന്റെ ലക്ഷ്യം. ഗോകുലത്തെ കൂടാതെ ഇന്ത്യൻ ക്ലബുകളായ ചെന്നൈ സിറ്റി, മോഹൻ ബഗാൻ എന്നിവരും ടൂർണമെന്റിൽ ഇത്തവണ പങ്കെടുക്കുന്നുണ്ട്.

ബംഗ്ലാദേശ് ലീഗ് ചാമ്പ്യന്മാരായ ബസുന്ധര കിംഗ്സ്, ചിറ്റഗോംഗ് അബാനി, മലേഷ്യൻ ക്ലബായ തെരങാനു എഫ് സി, ടൂർണമെന്റിലെ നിലവിലെ ചാമ്പ്യന്മാരായ മാൽഡീവ്സിൽ നിന്നുള്ള ടി സി സ്പോർട്ട്സ് ക്ലബ്, ലാവോസിലെ യങ് എലിഫെന്റ് എഫ് സി എന്നിവരും ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. നാളെ ബസുന്ധര എഫ് സിക്ക് എതിരെയാണ് ഗോകുലത്തിന്റെ ആദ്യ മത്സരം.

Previous article“റിബറിയെ മിലാനിൽ എത്തിക്കാൻ ഗട്ടുസോ ശ്രമിച്ചിരുന്നു”
Next articleഉംറ്റിറ്റി തിരികെ എത്തി, ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു