ബ്രസീലിന്റെ ദേശീയ ടീമിൽ കളിക്കാൻ യുവതാരം ലൂക്കസ് പക്വെറ്റ യോഗ്യനാണെന്നു മിലാൻ പരിശീലകൻ ഗട്ടൂസോ. ലാസിയോക്ക് എതിരായ കോപ്പ ഇറ്റാലിയസെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തിന്റെ മുന്നോടിയായുള്ള പ്രസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു ഗട്ടൂസോ. ജനുവരിയിലാണ് ബ്രസീലിയൻ യുവതാരം ലൂക്കസ് പക്വെറ്റ എ.സി മിലാനിൽ എത്തുന്നത്.
മിലാനിൽ എത്തിയ ശേഷം മികച്ച ഫോമിലാണ് പക്വെറ്റയും മിലാനും. ബ്രസീലിയൻ ക്ലബ്ബായ ഫ്ലാമെങ്കോയുടെ താരമായിരുന്നു പക്വെറ്റ. യുവന്റസിനെതിരായ സൂപ്പർ കോപ്പയിലാണ് ഗട്ടൂസോയുടെ മിലാൻ അവസാനമായി പരാജയപ്പെടുന്നത്. നിലവിൽ സീരി എ യിൽ നാലാം സ്ഥാനത്താണ് എ.സി മിലാൻ. മിലാനിൽ എത്തുന്നതിനു മുൻപ് തന്നെ ബ്രസീലിയൻ ദേശീയ ടീമിന് വേണ്ടി രണ്ടു മത്സരങ്ങൾ പക്വെറ്റ കളിച്ചിട്ടുണ്ട്. റഷ്യൻ ലോകകപ്പിലെ ബ്രസീലിയൻ സ്‌ക്വാഡിലേക്ക് പക്വെറ്റക്ക് ക്ഷണം ലഭിച്ചിരുന്നു.