സിമിയോണിക്ക് പിന്നാലെ അല്ലെഗ്രിക്ക് നേരെയും യുവേഫ അന്വേഷണം

ചാമ്പ്യൻസ് ലീഗിലെ യുവന്റസ് – അത്ലറ്റിക്കോ മത്സരത്തിൽ അശ്ലീല ആംഗ്യം കാണിച്ചതിന് അത്ലറ്റിക്കോ പരിശീലകൻ ഡിയാഗോ സിമിയോണിക്ക് നേരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രിക്ക് നേരെയും യുവേഫ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

യുവന്റസ് – അത്ലറ്റിക്കോ മാഡ്രിഡ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ വൈകി കളത്തിൽ ഇറങ്ങിയതിനെ തുടർന്നാണ് യുവേഫ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വാണ്ട മെട്രോപ്പോളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അത്ലറ്റിക്കോ മാഡ്രിഡ് ജയിച്ചിരുന്നു. മാർച്ച് 12 ആണ് രണ്ടാം പാദ മത്സരം നടക്കുക

Previous articleചാമ്പ്യൻസ് ലീഗിലെ അശ്ലീലആംഗ്യം : സിമിയോണിക്കെതിരെ യുവേഫ അന്വേഷണം
Next article“ബ്രസീലിയൻ ടീമിൽ കളിക്കാൻ പക്വെറ്റ എന്ത് കൊണ്ടും യോഗ്യൻ”