ഗട്ടുസോയ്ക്ക് നാപോളി പുതിയ കരാർ നൽകും

Newsroom

ഗട്ടുസോയ്ക്ക് നാപോളി പുതിയ കരാർ നൽകിയേക്കും. 2023 വരെയുള്ള കരാർ ഗട്ടുസോയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സീസണിന്റെ രണ്ടാം പകുതിയിൽ ഗട്ടുസോക്ക് കീഴിൽ നല്ല പ്രകടനങ്ങൾ നടത്താൻ നാപോളിക്ക് ആയിരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആയില്ല എങ്കിലും വൻ ക്ലബുകളെ ഒക്കെ വിറപ്പിക്കാൻ നാപോളിക്ക് അവസാന മാസങ്ങളിൽ ആയി. ഇപ്പോൾ 2021വരെയുള്ള കരാർ മാത്രമാണ് ഗട്ടുസോയ്ക്ക് നാപോളിയിൽ ഉള്ളത്.

കാർലോ ആഞ്ചലോട്ടിക്ക് പകരക്കാരൻ ആയായിരുന്നു ഗട്ടുസോ നാപോളിയിൽ എത്തിയത്. മിലാൻ ഇതിഹാസം ആണ് എന്നതു കൊണ്ട് തന്നെ ഗട്ടുസോയെ നാപോളി ആരാധകർ സ്വീകരിക്കുമോ എന്ന് ഭയമുണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ കീഴിലെ പ്രകടനങ്ങൾ ആരാധകർക്കിടിയിൽ വലിയ സ്വീകാര്യത തന്നെ അദ്ദേഹത്തിന് ഉണ്ടാക്കി. മിലാനിൽ പരിശീലകനായിരിക്കെ അത്ര മികച്ച പ്രകടനമായിരുന്നില്ല എന്നതിനാൽ കഴിഞ്ഞ സീസണീൽ ഗട്ടുസോയെ അവർക്ക് പുറത്താക്കിയിരുന്നു.