ഗട്ടൂസോയെ കോച്ചായി സങ്കൽപ്പിക്കാനാകുന്നില്ല – കഫു

മുൻ ഇറ്റാലിയൻ താരവും മിലാന്റെ പരിശീലകനുമായ ഗട്ടൂസോയെ കോച്ചായി സങ്കൽപ്പിക്കാൻ ബ്രസീലിയൻ ലെജൻഡ് കഫു. മുൻ റോമാ താരമായ ഗട്ടൂസോ കഴിഞ്ഞ സീസണിലാണ് മിലാന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഫുട്ബോൾ ചരിത്രത്തിലെ ചൂടൻ കളിക്കാരിൽ ഒരാളായി അറിയപ്പെടുന്ന ഗട്ടൂസോയോടൊപ്പം 2003 മുതൽ 2008 വരെ മിലാനിൽ കളിച്ച താരമാണ് കഫു. തന്റെ പ്രതീക്ഷകൾക്കും അപ്പുറത്തേക്കാണ് മിലാനെ ഗട്ടൂസോ നയിക്കുന്നതെന്നും കഫു കൂട്ടിച്ചെർത്തു.

സീസണിലെ ആദ്യ മത്സരം പരാജയത്തോടെയാണ് ഗട്ടൂസോയുടെ മിലാൻ ആരംഭിച്ചത്. മുൻ മിലാൻ പരിശീലകനായ ആഞ്ചലോട്ടിയുടെ നാപോളിയോട് ആദ്യ മത്സരത്തിൽ മിലാൻ പറായം ഏറ്റു വാങ്ങുകയായിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ അവസാന നിമിഷത്തിലെ ഗോളിൽ റോമയെ അട്ടിമറിക്കാൻ എസി മിലാനു സാധിച്ചു. പാട്രിക്ക് കുട്രോണിന്റെ അവസാന നിമിഷ ഗോളാണ് ഗട്ടൂസോയ്ക്കും മിലാനും സീസണിലെ ആദ്യ വിജയം നേടിക്കൊടുത്തത്. മിലാന് വേണ്ടി കേസ്സിയും കുട്രോണും ഗോളടിച്ചപ്പോൾ റോമയുടെ ആശ്വാസ ഗോൾ നേടിയത് ഫെഡറിക്കോ ഫാസിയോയാണ്.

Previous articleരാജ്യാന്തര മത്സരങ്ങൾ; 11 ബാഴ്സ താരങ്ങൾ ടീമിൽ
Next article“ലാഭം മാത്രമാണ് നിങ്ങളുടെ ട്രോഫികൾ”, റോമയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി ആരാധകർ