“ലാഭം മാത്രമാണ് നിങ്ങളുടെ ട്രോഫികൾ”, റോമയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി ആരാധകർ

റോമയ്ക്ക്തിരെ കടുത്ത പ്രതിഷേധവുമായി ആരാധകർ. ക്ലബ്ബിന്റെ ട്രാൻസ്ഫർ പോളിസിയാണ് ആരാധകരെ ചൊടിപ്പിച്ചത്. വില്പനയും ലാഭവും മാത്രമാണ് നിങ്ങളുടെ ട്രോഫികൾ എന്നെഴുതിയ ബാനറുകൾ ഗ്രൗണ്ടിന്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ടിരുന്നു. ലീഗ് വൺ ട്രാൻസ്ഫർ വിന്ഡോ അടയ്ക്കാനിരിക്കെയാണ് റോമയിൽ നിന്നും കെവിൻ സ്ട്രൂറ്റ്മാനേ ഒളിമ്പിക് മാഴ്സെ സ്വന്തമാക്കിയത്. ഇറ്റാലിയൻ ട്രാൻസ്ഫർ വിൻഡോ അടച്ചത് കാരണം പകരക്കാരനെ കൊണ്ടുവരാനും റോമയ്ക്ക് ഇനി സാധിക്കില്ല.

പരുക്കൻ തുടക്കമാണ് ഈ സീസണിൽ റോമയ്ക്ക് ലഭിച്ചത്. ഇന്ന് ഗട്ടൂസോയുടെ മിലാനുമായി കളിച്ച റോമയ്ക്ക് പരാജയം ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. ആദ്യ മത്സരത്തിൽ ടോറീനോയോട് ഒരു ഗോളിന് ജയിച്ച റോമാ അറ്റ്ലാന്റായോട് കഷ്ടിച്ചാണ് സമനില നേടിയത്. നൈൻഗോളനെ ഇന്ററിലേക്ക് വിറ്റ റോമാ മുഹമ്മദ് സലായെ പോലെ ആലിസണ്ണിനേയും ലിവർപൂളിലേക്ക് നൽകി.

 

Previous articleഗട്ടൂസോയെ കോച്ചായി സങ്കൽപ്പിക്കാനാകുന്നില്ല – കഫു
Next articleസ്‌ക്വാഷിൽ ഇന്ത്യക്ക് വെള്ളി