ഇറ്റലിയിൽ നിന്നുമൊരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് വന്നിരിക്കുന്നത്. ഫിയോരെന്റീന പരിശീലകനായ ഇറ്റാലിയൻ ഇതിഹാസം ഗട്ടൂസോ 20 ദിവസത്തിനുള്ളിൽ ക്ലബ്ബ് വിട്ടിരിക്കുകയാണ്. മുൻ മിലാൻ, നാപോളി പരിശീലകനായ ഗട്ടൂസോ കഴിഞ്ഞ സീസണിൽ അവസാന ദിവസം ടോപ്പ് 4 യോഗ്യത നേടാനാവാതെ നാപോളിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കാഞ്ഞതിനാലാണ് പുറത്ത് പോയത്. വൈകാതെ തന്നെ ഫിയോരെന്റീന പരീശീലകനായി ഗട്ടുസോയെ എത്തിക്കുകയായിരുന്നു.
എന്നാൽ ക്ലബ്ബിന്റെ ട്രാൻസ്ഫർ പോളിസിയിൽ ഗട്ടുസോയും മാനേജ്മെന്റും തമ്മിൽ തെറ്റുകയായിരുന്നു. ഗട്ടൂസോ ആവശ്യപ്പെട്ട താരങ്ങളെ എത്തിക്കാൻ ഫിയോരെന്റീന തയ്യാറാകത്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. വൈകാതെ തന്നെ ക്ലബ്ബ് വിടാനുള്ള തീരുമാനം ഗട്ടൂസോയും മനേജ്മെന്റും അംഗീകരിക്കുകയായിരുന്നു. ഇറ്റാലിയൻ ഇതിഹാസ താരമായ ഗട്ടൂസൊ 2006 ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്നു. 2017 മുതൽ 2019 വരെ മിലാന്റെയും 2019 മുതൽ 2021 വരെ നാപോളിയെയും അദ്ദേഹം പരിശീലിപിച്ചു.