ഗട്ടുസോ പോയതിന് പകരം ഇറ്റാലിയാനോ ഫിയൊറെന്റീനയിൽ എത്തി

20210701 003217

സീരി എ ക്ലബ് ആയ ഫിയൊറെന്റീന വിൻസെൻസോ ഇറ്റാലിയാനോയെ പുതിയ പരിശീലകനാക്കി നിയമിച്ചതായി അറിയിച്ചു. ഗട്ടുസോയ്ക്ക് പകരക്കാരനായാണ് ഇറ്റാലിനോ എത്തുന്നത്. കഴിഞ്ഞ സീസണിൽ സ്‌പെസിയയെ പരിശീലിപ്പിച്ചിരുന്ന ഇറ്റാലിയാനോ 2023 ജൂൺ വരെയുള്ള കരാറിൽ ആണ് ഒപ്പുവെച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ട് സീസണുകളിൽ സ്പെസിയയിൽ ഇറ്റാലിയാനോയുടെ പ്രവർത്തനം ഏറെ ശ്രദ്ധ നേടിയിരുന്നു. ചരിത്രത്തിൽ ആദ്യമായി സ്പെസിയയെ സീരി എയിൽ എത്തിക്കാനും ടീമിനെ സീരി എയിൽ തന്നെ നിർത്താനും അദ്ദേഹത്തിനായി. കഴിഞ്ഞ സീസണ 15-ാം സ്ഥാനത്ത് ആയിരുന്നു സ്പെസിയ ഫിനിഷ് ചെയ്തത്. നേരത്തെ മെയ് മാസത്തിൽ ഫിയോറെന്റീന ഗറ്റുസോയെ പരിശീലകനാക്കി ഇരുന്നു എങ്കിലും മൂന്ന് ആഴ്ച കഴിഞ്ഞു അദ്ദേഹം പരിശീലക സ്ഥാനം രാജിവെക്കുകയായിരുന്നു.