കിയല്ലിനി ബെൽജിയത്തിന് എതിരെ ആദ്യ ഇലവനിൽ എത്തും

20210701 002725

ഇറ്റലി ക്യാപ്റ്റൻ ജിയോർജിയോ കിയേലിനി ഫസ്റ്റ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. വെള്ളിയാഴ്ച ബെൽജിയത്തിനെതിരെ ഇറ്റലി ഇറങ്ങുമ്പോൾ താരം ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. യൂറോ 2020 ക്വാർട്ടർ ഫൈനലിൽ മ്യൂണിച്ചിൽ വെച്ചാണ് ബെൽജിയത്തെ ഇറ്റലി നേരിടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിന് ഇടയിലായിരുന്നു കിയെല്ലിനിക്ക് പരിക്കേറ്റത്.

വെയിൽസിനും ഓസ്ട്രിയയ്ക്കുമെതിരായ മത്സരങ്ങളിൽ കിയെല്ലിനി ഉണ്ടായിരുന്നില്ല. ഇപ്പോൾ ആദ്യ ടീമിനൊപ്പം പരിശീലനത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ബെൽജിയത്തിനെതിരെ ബൊണൂചിക്ക് ഒപ്പം സെന്റർ ബാക്കിൽ ഇറങ്ങും. അസെർബി തിരികെ ബെഞ്ചിലേക്കും പോകും. പരിക്കേറ്റ അലസ്സാൻഡ്രോ ഫ്ലോറൻസിയും ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു എങ്കിലും താരം ബെൽജിയത്തിന് എതിരെ കളിക്കാൻ സാധ്യതയില്ല.