ബയേൺ മ്യൂണിക്കിന്റെ ഫ്രഞ്ച് ഇതിഹാസം ഫ്രാങ്ക് റിബറി ഇറ്റലിയിൽ തന്നെ തുടരും. ഇത്തവണ ഇറ്റാലിയൻ സീരി എയിലേക്ക് പ്രൊമോഷൻ ലഭിച്ച സലേർനിറ്റനയോടൊപ്പമാണ് റിബറി കളിക്കുക. ഒരു വർഷത്തെ കരാറിലാണ് റിബറി സലേർനിറ്റനയോടൊപ്പം തുടരുക. 1.5മില്ല്യൺ യൂറോയുടെ ഡീലിലാണ് 38കാരനായ റിബറി പുതിയ ക്ലബ്ബിലെത്തുന്നത്. ഇതിന് മുൻപ് ഇറ്റലിയിൽ ഫിയോരെന്റീനക്ക് വേണ്ടിയായിരുന്നു റിബറി കളിച്ചത്.
കഴിഞ്ഞ 2 സീസണുകളിലായി 50 ഓളം മത്സരം ഫിയോരെന്റീനക്ക് വേണ്ടി കളിച്ച റിബറി 5 ഗോളുകളടിക്കുകയും 9 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. തുർക്കിഷ് ക്ലബ്ബായ കരഗ്മുരുകും റിബറിക്കായി ശ്രമിച്ചെങ്കിലും ഇറ്റലിയിൽ കളിക്കാനായിരുന്നു റിബറിക്ക് താത്പര്യം. സീരി എയിൽ ആദ്യ രണ്ട് മത്സരങ്ങളും സലേർനിറ്റന പരാജയപ്പെട്ടിരുന്നു.