വെളിച്ചക്കുറവ്; ഇന്ത്യ – ഇംഗ്ലണ്ട് മത്സരം നിർത്തിവെച്ചു

Rohit Sharma Pujara India England
Photo: BCCI

വെളിച്ചക്കുറവിനെ തുടർന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് നിർത്തിവെച്ചു. നാലാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ അവസാന സെഷനിലാണ് വെളിച്ചക്കുറവ് മൂലം മത്സരം നിർത്തിവെച്ചത്. മത്സരം നിർത്തിവെക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് എന്ന നിലയിലാണ്. നിലവിൽ ഇന്ത്യക്ക് 171 റൺസിന്റെ ലീഡ് ആണ് ഉള്ളത്.

22 റൺസുമായി വിരാട് കോഹ്‌ലിയും 9 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ ഉള്ളത്. 127 റൺസ് എടുത്ത രോഹിത് ശർമ്മയുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് മത്സരത്തിൽ മുൻ‌തൂക്കം നൽകിയത്. 46 റൺസ് എടുത്ത കെ.എൽ രാഹുലും 61 റൺസ് എടുത്ത പൂജാരയുമാണ് പുറത്തായ മറ്റു ഇന്ത്യൻ ബാറ്റ്സ്മാൻമാർ. രണ്ടാം വിക്കറ്റിൽ രോഹിത് ശർമ്മയും പൂജാരയും ചേർന്ന് പടുത്തുയർത്തിയ 153 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് മത്സരത്തിൽ മുൻതൂക്കം നൽകിയത്.

Previous articleഓറഞ്ചു കടലിനെ സാക്ഷിയാക്കി ഡച്ച് ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി മാക്‌സ് വെർസ്റ്റാപ്പൻ
Next articleഫ്രാങ്ക് റിബറി ഇറ്റലിയിൽ തുടരും, ഇത്തവണ സലേർനിറ്റനയോടൊപ്പം