ഓസ്ട്രേലിയയെയും വെസ്റ്റിൻഡീസിനെയും ഉൾപ്പെടുത്തി ത്രിരാഷ്ട്ര പരമ്പര നടത്താൻ ഒരുങ്ങി അഫ്ഗാനിസ്ഥാൻ

Australia Afganisthan Cricket

ഓസ്ട്രേലിയ, വെസ്റ്റിൻഡീസ് ടീമുകളെ ഉൾപ്പെടുത്തി മിഡിൽ ഈസ്റ്റിൽ വെച്ച് ത്രിരാഷ്ട്ര ടൂർണമെന്റ് നടത്താൻ ഒരുങ്ങി അഫ്ഗാനിസ്ഥാൻ. ടി20 ലോകകപ്പിന് മുൻപ് ടൂർണമെന്റ് നടത്താനാണ് നിലവിൽ ശ്രമങ്ങൾ നടക്കുന്നത്. ഐ.പി.എൽ നടക്കുന്ന സമയത്ത് തന്നെയാവും ത്രിരാഷ്ട്ര പരമ്പരയും നടക്കുക.

എന്നാൽ ടൂർണമെന്റിന്റെ വേദിയിൽ ഇതുവരെ അവസാന തീരുമാനം ആയിട്ടില്ല. ഖത്തർ, യു.എ.ഇ എന്നിവടങ്ങളിൽ വെച്ചാവും ടൂർണമെന്റ് നടക്കുക. ടൂർണമെന്റിന്റെ വേദി തീരുമാനിച്ചതിന് ശേഷം ടൂർണമെന്റ് പ്രഖ്യാപിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ ഹമീദ് ഷിൻവരി പറഞ്ഞു. അതെ സമയം ടൂർണമെന്റിൽ ഐ.പി.എല്ലിൽ പങ്കെടുക്കുന്ന താരങ്ങൾ ഉണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്.

Previous articleഫ്രാങ്ക് റിബറി ഇറ്റലിയിൽ തുടരും, ഇത്തവണ സലേർനിറ്റനയോടൊപ്പം
Next articleബാഡ്മിന്റണിൽ ഇന്ത്യക്ക് വീണ്ടും മെഡൽ, വെള്ളി നേടി സുഹാസ് യതിരാജ്