ഇറ്റലിയിലെ വമ്പന്മാരായ മിലാന് ചാമ്പ്യൻസ് ലീഗ് പ്രാധാന്യമേറിയതാണെന്നു മിലാൻ പ്രസിഡണ്ട് പൗലോ സ്‌കറോണി. ഏഴു യൂറോപ്പ്യൻ കപ്പുകളുമായി യൂറോപ്പിൽ ഏറ്റവും സക്സസ്ഫുള്ളായ ക്ലബ്ബാണ് എ.സി മിലാൻ. പഴയ പ്രതാപത്തിലേക്കു തിരിച്ച് വരാൻ ശ്രമിക്കുകയാണ് ഇപ്പോൾ മിലാൻ. ലീ മാനേജ്‌മെന്റിൽ നിന്നും എലിയട്ട് മാനേജ്‌മെന്റ് ഏറ്റെടുത്തതിൽ പിന്നെ മിലാൻ സാമ്പത്തികമായി സുരക്ഷിതരെന്ന് യുവേഫ പറഞ്ഞിരുന്നു.
ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ മറികടന്നതിന് രണ്ട് വർഷത്തേക്ക് മിലാനെ യൂറോപ്യൻ കപ്പുകളായ ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ്പ കപ്പിൽ നിന്നും വിലക്കാൻ യുവേഫ തീരുമാനിച്ചിരുന്നു. ചൈനീസ് വംശജനായ യോങ്‌ഹോങ് ലി ക്ലബ് ഏറ്റെടുത്ത കഴിഞ്ഞ സീസണിൽ 300 മില്യണോളം താരങ്ങളെ എത്തിക്കാൻ വേണ്ടി മാത്രം മിലാൻ ചിലവാക്കിയിരുന്നു.
സ്റ്റേബിളായ മാനേജ്‌മെന്റിനും പരിശീലകൻ ഗട്ടൂസോയ്ക്കും കീഴിൽ മിലാൻ മുന്നോട്ടുള്ള കുതിപ്പ് തുടരുമെന്നാണ് പൗലോ സ്‌കറോണി പ്രതീക്ഷിക്കുന്നത്. വിലക്ക് നീക്കിയതിനെ തുടർന്നു ഇത്തവണ യൂറോപ്പയിൽ മിലാന് കളിക്കാം