ഭാരക്കൂടുതൽ ബലോട്ടെല്ലിക്ക് വിനയാകുന്നു

- Advertisement -

ഇറ്റാലിയൻ സൂപ്പർ സ്റ്റാർ ബലോട്ടെല്ലിക്ക് ഭാരക്കൂടുതൽ വിനയാകുന്നു. ഭാരക്കൂടുതൽ കാരണം ഇറ്റാലിയൻ താരത്തിന് ക്ലബ് ഫൈനിട്ടുവെന്നാണ് സ്ഥിതികരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഫ്രഞ്ച് ക്ലബായ നീസിന്റെ താരമാണ് ബലോട്ടെല്ലി. പോളണ്ടിനെതിരായ ഇറ്റലിയുടെ മത്സരത്തിലെ ബലോട്ടെലിയുടെ പ്രകടനം ഒട്ടേറെ വിമര്ശനങ്ങള് ഏറ്റുവാങ്ങിയിരുന്നു. ഫിസിക്കലി ഫിറ്റല്ലായിരുന്ന ബലോട്ടെലിയുടെ പ്രകടനം ദയനീയമായിരുന്നു. 1-1 ന്റെ സമനിലയാണ് അസൂറിപ്പട പോളണ്ടിനോട് ഏറ്റുവാങ്ങിയത്.

സൂപ്പർ മാരിയോ നൂറു കിലോവിൽ അധികം ഭാരം വെച്ചെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫിസിക്കലി ഫിറ്റല്ലാതിരുന്ന ബലോട്ടെല്ലിയെ കളിപ്പിച്ച ഇറ്റാലിയൻ കോച്ച് റോബർട്ടോ മാൻചിനിയും ഇറ്റാലിയൻ മാധ്യമ വിചാരണയ്ക്ക് വിധേയനായിരുന്നു. ഒഫീഷ്യലി ഫൈനിനെ കുറിച്ച് പ്രതികരിക്കാതെ ഇരുന്ന നീസ് ഒരു താരത്തിന് വേണ്ടി നിയമങ്ങൾ തങ്ങൾ മാറ്റിവെക്കില്ലെന്നു പ്രതികരിക്കുകയും ചെയ്തിരുന്നു.

Advertisement