ഫിയൊറെന്റിനയ്ക്ക് ഇനി പുതിയ പരിശീലകൻ

Img 20201110 122702
- Advertisement -

ഇറ്റാലിയൻ ക്ലബായ ഫിയൊറെന്റിന അവരുടെ പരിശീലകനെ പുറത്താക്കി. ഗുസെപി ലചിനിയെ ആണ് ഫിയൊറെന്റിന പുറത്താക്കിയത്. ഈ സീസണിലെ മോശം തുടക്കമാണ് ഫൊയൊറെന്റിനയ്ക്ക് വിനയായത്. സീസണിൽ ഇതുവരെ ആകെ രണ്ടു മത്സരങ്ങൾ മാത്രമെ ക്ലബിന് വിജയിക്കാൻ ആയുള്ളൂ. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ലചിനി ഫിയൊറെന്റിന പരിശീലകനായി എത്തിയത്. അവരെ പത്താം സ്ഥാനത്ത് കഴിഞ്ഞ സീസണിൽ എത്തിക്കാൻ അദ്ദേഹത്തിനായിരുന്നു.

സെസരെ പ്രാണ്ടെലി ആണ് ഫിയൊറെന്റിനയുടെ പുതിയ പരിശീലകൻ. മുമ്പ് ഫിയൊറെന്റീനയെ അഞ്ചു വർഷത്തോളം പ്രണ്ടെലി പരിശീലിപ്പിച്ചിട്ടുണ്ട്. രണ്ട് തവണ ഫിയൊറെന്റിനയെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കാനും അദ്ദേഹത്തിനായിരുന്നു. മുമ്പ് ഇറ്റാലിയൻ ദേശീയ ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

Advertisement