ഇറ്റലിയിൽ നിന്നുമാണ് വ്യത്യസ്തമായ ഈ വാർത്ത വരുന്നത്. ഇറ്റാലിയൻ ടീമായ കാലിയാരിയുടെ താരങ്ങൾ ട്രെയിനിങ് ഗ്രൗണ്ടിൽ ഇപ്പോൾ കുടുങ്ങിയിരിക്കുകയാണ്. കാലിയാരിയിലെ ക്ഷീര കർഷകർ ആണ് താരങ്ങളെ സ്റ്റേഡിയത്തിൽ തടഞ്ഞു വെച്ചിരിക്കുന്നത്. റോഡും പാർക്കുകളും കയ്യേറിയ ക്ഷീരകർഷകർ നിറത്തിൽ പാലോഴുക്കിയും പ്രതിഷേധിക്കുന്നുണ്ട്.
പാലിന് ന്യായമായ വിലയാണ് ക്ഷീരകർഷകരുടെ ആവശ്യം. സ്റ്റേഡിയത്തിന്റെ എല്ലാ എക്‌സിറ്റുകളും പ്രതിഷേധക്കാർ കയ്യടക്കി കാലിയാരിയുടെ താരങ്ങളെ തടങ്കലിൽ വെച്ചിരിക്കുകയാണ്. നാളെ സീരി എ യിൽ മിലാനുമായിട്ടാണ് കാലിയാരിയുടെ മത്സരം. ക്ഷീര കർഷകരുടെ പ്രതിഷേധത്തിന്റെ ഭാഗമായി കാലിയാരി ആ മത്സരം ഉപേക്ഷിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതിനാലാണ് ക്ലബ്ബിലെ താരങ്ങളെ ട്രെയിനിങ് ഗ്രൗണ്ടിൽ തടഞ്ഞു വെച്ചിരിക്കുന്നത്.