ആറ് മത്സരങ്ങൾക്കിടയിൽ അഞ്ചാം തോൽവി വഴങ്ങി എവർട്ടൺ

- Advertisement -

പ്രീമിയർ ലീഗിൽ എവർട്ടണ് വീണ്ടും തോൽവി. ഇന്ന് വാറ്റ്ഫോർഡിന്റെ കയ്യിൽ നിന്നാണ് എവർട്ടൺ പരാജയം ഏറ്റുവാങ്ങിയത്. മാർകോ സിൽവയുടെ ടീമിന് ഇത് അവസാന ആറു മത്സരങ്ങളിലെ അഞ്ചാം തോൽവിയാണ്. കളിയുടെ രണ്ടാം പകുതിയിൽ ആൻഡ്രെ ഗ്രേ നേടിയ ഏക ഗോളിനായിരുന്നു വാറ്റ്ഫോർഡിന്റെ വിജയം.

മത്സരം കഴിഞ്ഞ് റഫറിയോട് ഉടക്കിയതിന് എവർട്ടൺ താരം സൗമ ചുവപ്പ് കാർഡ് കാണുകയും ചെയ്തു. ഇത് എവർട്ടണെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഇപ്പോഴും 9ആം സ്ഥാനത്താണ് എവർട്ടൺ ഉള്ളത് എങ്കിലും ആത്ര ശുഭകരമല്ല എവർട്ടൺ ക്ലബിന്റെ അവസ്ഥ. എട്ടാം സ്ഥാനത്തുള്ള വാറ്റ്ഫോർഡ് ഈ ജയത്തോടെ എവർട്ടണുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി ഉയർത്തി.

Advertisement