യുവന്റസും ഡിബാലയും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ ആണെന്നും. താരം ഉടൻ യുവന്റസിൽ പുതിയ കരാർ ഒപ്പുവെക്കുമെന്നും യുവന്റസ് വൈസ് പ്രസിഡന്റ് പാവേൽ നെദ്വെദ് പറഞ്ഞു. ഇപ്പോൾ പരിക്കേറ്റ് പുറത്താണ് ഡിബാല. താരം ഉടൻ പരിക്ക് മാറി വരും എന്നും പിന്നാലെ കരാർ ഒപ്പുവെക്കും എന്നും നെദ്വദ് പറഞ്ഞു.
ഒരു വർഷത്തിനു മേലെ ആയി യുവന്റസും ഡിബാലയുമായി കരാർ ചർച്ചകൾ നടക്കുന്നു. ഇനി ഒരു വർഷം കൂടെ മാത്രമെ ഡിബാലക്ക് യുവന്റസിൽ കരാർ ഉള്ളൂ. കഴിഞ്ഞ സീസൺ ഡിബാലയ്ക്ക് നിരാശയുടേതായിരുന്നു. പരിക്ക് കാരണം സീസണിലെ ഭൂരിഭാഗം മത്സരങ്ങളും താരത്തിന് നഷ്ടപ്പെട്ടിരുന്നു. പുതിയ സീസണും പരിക്കോടെ ആണ് ഡിബാല തുടങ്ങിയത്.
അലെഗ്രിയുടെ വരവ് ഡിബാല ക്ലബിൽ തുടരാൻ തീരുമാനിക്കുന്നതിന് കാരണമായി. ഡിബാലയ്ക്ക് 2025 വരെയുള്ള കരാർ ആകും യുവന്റസ് നൽകുക. വർഷം 13മില്യൺ യൂറോ വേതനം നൽകുന്ന കരാർ ആണ് യുവന്റസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇപ്പോഴും യുവന്റസ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഡിബാല.













