ഡിബാലയ്ക്ക് ഇന്ന് യുവന്റസ് ജേഴ്സിയിൽ ഇരുന്നൂറാം മത്സരം

- Advertisement -

ഡിബാല ഇന്ന് യുവന്റസിനായി കളത്തിൽ ഇറങ്ങിയാൽ അത് താരത്തിന്റെ യുവന്റസ് ജേഴ്സിയിലെ ഇരുന്നൂറാം മത്സരം ആകും. ഇന്ന് ലാസിയോക്ക് എതിരെയാണ് യുവന്റസ് സീരി എയിൽ ഇറങ്ങുന്നത്. ഡിബാല ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും. ലാസിയോക്ക് എതിരെ എന്നും ഗംഭീര പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഡിബാല.

199 മത്സരങ്ങൾ കളിച്ച ഡിബാല ഇതുവരെ 85 ഗോളുകൾ യുവന്റസിനായി നേടിയിട്ടുണ്ട്. ഈ സീസണിലും ഡിബാല ഗംഭീര ഫോമിലാണ്. 2015ൽ ആയിരുന്നു ഡിബാല യുവന്റസിൽ എത്തിയത്. മുമ്പ് പലേർമോയിലായിരുന്നു ഡിബാല കളിച്ചിരുന്നത്. യുവന്റസിനൊപ്പം നാലു ലീഗ് കിരീടങ്ങൾ, മൂന്ന് കോപ ഇറ്റാലിയ, രണ്ട് സൂപ്പർ കോപ ഇറ്റാലിന എന്നിവ ഡിബാല നേടിയിട്ടുണ്ട്ം

Advertisement