ഗോളുമായി ഡിബാല തിരിച്ചെത്തി, നാപോളിയെ യുവന്റസ് വീഴ്ത്തി

20210408 003343
- Advertisement -

അവസാന കുറച്ചു കാലമായി ദയനീയ ഫോമിൽ കളിക്കുകയായിരുന്ന യുവന്റസിന് ഇന്ന് നിർണായക വിജയം. അവർ കരുത്തരായ നാപോളിക്ക് എതിരെയാണ് ഇന്ന് വിജയം നേടിയത്. യുവന്റസിന് ആത്മവിശ്വാസം തിരികെ നൽകുന്ന വിജയമായി ഇത് മാറി. നേരത്തെ കൊറോണ കാരണം മാറ്റിവെച്ച മത്സരത്തിലാണ് ഇപ്പോൾ 2-1ന് യുവന്റസ് വിജയിച്ചത്.

മത്സരം ആരംഭിച്ചു 13ആം മിനുട്ടിൽ തന്നെ യുവന്റ്സ് ഇന്ന് ലീഡ് എടുത്തു. വലതു വിങ്ങിൽ നിന്ന് കിയേസ നൽകിയ പാസ് ഒരു ഗ്രൗണ്ടറിലൂടെ റൊണാൾഡോ വലയിൽ എത്തിക്കുകയായിരുന്നു. നീണ്ട കാലമായി പരിക്ക് കാരണം പുറത്തായിരുന്ന ഡിബാല ഇന്ന് ഗോളുമായാണ് തിരികെയെത്തിയത്. 73ആം മിനുട്ടിൽ ഡിബാല നേടിയ ഗോൾ യുവന്റസിന്റെ ലീഡ് ഇരട്ടിയാക്കി. 90ആം മിനുട്ടിൽ ഒരി ഇൻസൈനിയുടെ പെനാൾട്ടിയിലൂടെ ഒരു ഗോൾ മടക്കാൻ നാപോളിക്ക് ആയെങ്കിലും സമയം ഒരുപാട് വൈകിയിരുന്നു.

ഈ വിജയം യുവന്റസിനെ 59 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തിച്ചു. 56 പോയിന്റുള്ള നാപോളിക്ക് യുവന്റസിനെ മറികടക്കാനുള്ള അവസരമാണ് നഷ്ടമായത്.

Advertisement