ഇന്റർ മിലാന് കിരീടത്തിലേക്ക്, ഒന്നാം സ്ഥാനത്തുള്ള ലീഡ് വർധിപ്പിച്ചു

20210408 013146
- Advertisement -

ഇറ്റലിയിലെ ലീഗ് കിരീട പോരാട്ടത്തിൽ ഇന്റർ മിലാൻ കരുത്തോടെ തന്നെ മുന്നോട്ട് പോവുകയാണ്. ഇന്ന് അവർ ലീഗിലെ തുടർച്ചയായ പതിനൊന്നാം വിജയമാണ് ലീഗിൽ നേടിയത്. ഇന്ന് സസുവോളെയെ ആണ് ഇന്റർ മിലാൻ തോൽപ്പിച്ചത്. സാൻസിരോ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം. ലുകാകു മാർട്ടിനസ് കൂട്ടുകെട്ടാണ് ഇന്ററിന് ജയം നൽകിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 10ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ പിറന്നത്. ലുകാകു നേടിയ ഗോളാണ് ഇന്ററിനെ മുന്നിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ ലുകാകുവിന്റെ പാസിൽ നിന്ന് മാർട്ടിനാ രണ്ടാം ഗോളും നേടി. ട്രയോരെ ആണ് സസുവോളയുടെ ആശ്വാസ ഗോൾ നേടിയത്‌ ഈ വിജയത്തോടെ ഇന്റർ മിലാന് 29 മത്സരങ്ങളിൽ നിന്ന് 71 പോയിന്റായി. 60 പോയിന്റുമായി നിൽക്കുന്ന എ സി മിലാനാണ് ഇന്ററിന് പിറകിൽ ഉള്ളത്.

Advertisement