യുവന്റസ് ആരാധകർക്ക് ആശ്വാസം. അവരുടെ പ്രധാന താരം ഡിബാലയുടെ പരിക്ക് സാരമുള്ളതല്ല എന്ന് ക്ലബ് അറിയിച്ചു. ഡിബാലക്ക് യാതൊരു മസിൽ ഇഞ്ച്വറിയും സ്കാനിൽ കണ്ടെത്താൻ ആയില്ല എന്ന് ക്ലബ് പറഞ്ഞു. അതുകൊണ്ട് തന്നെ താരം പെട്ടെന്ന് തന്നെ തിരികെ യുവന്റസ് ആദ്യ ഇലവനിൽ എത്തും. വെനിസിയക്ക് എതിരായ മത്സരത്തിൽ ആയിരുന്നു ഡിബാല പരിക്കേറ്റ് പുറത്ത് പോയത്. താരത്തിന്റെ സാന്നിദ്ധ്യം ക്ലബിന് അത്യാവശ്യമാണ്. ഈ സീസണിൽ താരം എട്ടു ഗോളുകൾ യുവന്റസിനായി നേടിയിട്ടുണ്ട്.