ഇത് ചരിത്രം, 4 ബില്ല്യൺ യൂറോയുടെ ടിവി ഡീൽ ഉറപ്പിച്ച് ലാ ലീഗ

Images 2021 12 14t115924.602

സ്പാനിഷ് ഫുട്ബോളിൽ പുതു ചരിത്രമെഴുതി ലാലീഗയുടെ ടിവി ഡീൽ. 4.95 ബില്ല്യൺ യൂറോയുടെ ടിവി ഡീലാണ് ലാ ലീഗ ഉറപ്പിച്ചത്. 2022-2023 സീസൺ മുതൽ 2026-2027 സീസൺ വരെ അഞ്ച് വർഷത്തേക്കാണ് പുതിയ ഡീൽ വരുന്നത്. മൂവിസ്റ്റാർ, DAZN എന്നിവർ സംയുക്തമായാണ് ലാലീഗയുമായി കരാർ ഉറപ്പിച്ചിരിക്കുന്നത്.

ഇരു ചാനലുകളും ഓരോ മാച്ച് ഡേയിലും അഞ്ച് മത്സരങ്ങൾ വീതം സംപ്രേക്ഷണം ചെയ്യാനാണ് ധാരണയായിട്ടുള്ളത്. കഴിഞ്ഞ തവണ 2.9ബില്ല്യൺ യൂറോയുടെ ഡീലിനാണ് ടെലഫോണിക ലാലീഗ സംപ്രേക്ഷണവകാശം വാങ്ങിയിരുന്നത്. എന്നാൽ ഇത്തവണ റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയത്.

Previous articleഡിബാലയുടെ പരിക്ക് സാരമുള്ളതല്ല എന്ന് യുവന്റസ്
Next articleബേൺലി ഇതിഹാസം ജിമ്മി റോബ്‌സൺ അന്തരിച്ചു