ഡിബാല ഫെബ്രുവരി പകുതി വരെ പുറത്തിരിക്കും

യുവന്റസ് താരം ഡിബാലയുടെ തിരിച്ചുവരവ് വൈകും. മുട്ടിന് ഏറ്റ ചെറിയ പരിക്ക് കാരണം പുറത്തിരിക്കുന്ന ഡിബാല ഈ ആഴ്ചയോടെ കളത്തിൽ തിരികെയെത്തും എന്നാണ് കരുതിയിരുന്നത്. പക്ഷെ ഡിബാലയ്ക്ക് തിരിച്ചുവരാൻ കൂടുതൽ സമയം കൊടുക്കാൻ ആണ് യുവന്റസ് തീരുമാനിച്ചിരിക്കുന്നത്‌‌. പരിക്ക് പൂർണ്ണമായും ഭേദമായി സീസന്റെ അവസാനത്തിൽ ഫോമിലുള്ള പൂർണ്ണ ഫിറ്റ്നെസിൽ ഉള്ള ഡിബാലയെ കിട്ടാൻ ആണ് ക്ലബ് ആഗ്രഹിക്കുന്നത്.

ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജിൽ പോർട്ടോയെ നേരിടുന്ന സമയത്താകും ഇനി ഡിബാല എത്തുക. ഫെബ്രുവരി 17നാണ് പോർട്ടോക്ക് എതിരായ മത്സരം നടക്കുന്നത്. ഈ സീസൺ തുടക്കത്തിൽ ഫിറ്റ്നെസ് പ്രശ്നങ്ങൾ കാരണം പുറത്ത് ഇരിക്കേണ്ടി വന്ന ഡിബാല ഫോമിലേക്ക് ഉയരുന്ന സമയത്തായിരുന്നു പുതിയ പരിക്ക് എത്തിയത്.

Previous article“കേരള ബ്ലാസ്റ്റേഴ്സിന് ക്ലീൻ ഷീറ്റ് ലഭിക്കാത്തത് എതിർ ടീമുകളും ഗോളടിക്കാൻ ശ്രമിക്കുന്നത് കൊണ്ട്”
Next article“വാൻഡെബീകിന്റെ സ്ഥാനത്ത് താൻ ആയിരുന്നു എങ്കിൽ സന്തോഷവാൻ ആയിരിക്കില്ല” – ബ്രൂണൊ ഫെർണാണ്ടസ്