“കേരള ബ്ലാസ്റ്റേഴ്സിന് ക്ലീൻ ഷീറ്റ് ലഭിക്കാത്തത് എതിർ ടീമുകളും ഗോളടിക്കാൻ ശ്രമിക്കുന്നത് കൊണ്ട്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ഏറ്റവും വലിയ പ്രശ്നം ഡിഫൻസ് ആണ്. 13 മത്സരങ്ങൾ കഴിഞ്ഞിട്ടും ഈ സീസണിൽ ആകെ രണ്ടു ക്ലീൻ ഷീറ്റാണ് കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ ആയത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് ക്ലീൻ ഷീറ്റ് ലഭിക്കാത്തത് ഇത്തവണ എല്ലാ ഫുട്ബോൾ ക്ലബുകളും ഗോളടിക്കാൻ വേണ്ടി തന്നെ കളിക്കുന്നത് കൊണ്ടാണ് എന്ന് ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു. എല്ലാവരും ഫുട്ബോൾ കളിക്കുകയാണ് എന്നും സിറ്റ് ബാക്ക് ചെയ്യുന്നില്ല എന്നും കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ പറഞ്ഞു.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ പ്രശ്നങ്ങൾക്ക് കാരണം ഡിഫൻസിലെ പ്രധാന താരങ്ങളെ പലപ്പോഴും നഷ്ടപ്പെട്ടത് കൊണ്ടാണ് എന്നു ആൽബിനോ ഗോമസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ കോനെ, കോസ്റ്റ, ജെസ്സൽ, നിശു എന്നിവർ ഒക്കെ പരിക്ക് കാരണം പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ പകരം ഡിഫൻസിലേക്ക് വന്നവർ ഒക്കെ 100% തന്നെ ടീമിനായി നൽകിയിട്ടുണ്ട് എന്ന് ആൽബിനോ പറഞ്ഞു. സന്ദീപിന്റെ പ്രകടനം അതിന് ഉദാഹരണം എന്നും ആൽബിനോ പറഞ്ഞു.